ഫല വൃക്ഷത്തൈ നട്ടു

Wednesday 11 January 2023 1:56 AM IST

തൃശൂർ: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെമ്പുക്കാവ് ഇലക്ഷൻ കമ്മിഷൻ ഓഫീസിൽ ഫല വൃക്ഷ തൈകൾ നട്ട് കോർപറേഷൻ മേയർ എം.കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു.

അയ്യന്തോൾ കൃഷി ഓഫീസർ ശരത് മോഹൻ പദ്ധതി വിശദീകരണം നടത്തി. ഈ സാമ്പത്തിക വർഷം 5 കോടിയോളം രൂപയാണ് കോർപറേഷൻ കാർഷിക മേഖലയ്ക്കായി വകയിരുത്തിയത്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഫലവൃക്ഷ തൈ നടാൻ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകൾക്ക് 6 ലക്ഷം രൂപയും വകയിരുത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, തഹസിൽദാർ ടി.ജയശ്രീ , സാറാമ്മ റോബ്സൺ തുടങ്ങിയവർ സംസാരിച്ചു.