ആചാര ലംഘനത്തിനെതിരെ എസ്.എൻ.ഡി.പി പരാതി നൽകി
Wednesday 11 January 2023 2:09 AM IST
എടമുട്ടം: ക്ഷേത്രത്തിൽ ക്ഷേത്രകലകൾക്ക് മാത്രമേ അനുവാദം ഉള്ളൂവെന്ന നിയമമുള്ളപ്പോൾ എടത്തിരുത്തി അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിക്കാൻ അനുമതി നൽകിയ നടപടിയിൽ എടത്തിരുത്തി എസ്.എൻ.ഡി.പി ശാഖ പ്രതിഷേധിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ വേലാഘോഷത്തോട് അനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ കഥകളിക്ക് അനുമതി നിഷേധിച്ചിരുന്നു. ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ക്ഷേത്ര മതിൽക്കകത്ത് ഭക്തിഗാനാമൃതം പരിപാടിക്ക് അനുമതി നൽകി. ദേവസ്വം ഓഫീസറും ഉപദേശകസമിതിയും ചേർന്നാണ് ഗാനമേള സംഘടിപ്പിച്ചത്.