വയലാർ സാംസ്കാരിക വേദി കലാകരന്മാരെ ആദരിക്കും

Wednesday 11 January 2023 4:03 AM IST

തിരുവനന്തപുരം:വയലാർ രാമവർമ്മ സാംസ്‌കാരികവേദി തലസ്ഥാനത്തെ അഞ്ച് കലാകാരന്മാരെ കർമ്മശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും.12ന് വൈകിട്ട് 5ന് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.അലിയാർ (സിനിമ, അദ്ധ്യാപനം), അഭ്രദിത ബാനർജി (സംഗീതം), ഗിരിജസേതുനാഥ് (സാഹിത്യം),ഗിരിജ സുരേന്ദ്രൻ (അഭിനയം),സിത്താരബാലകൃഷ്ണൻ (നൃത്തം) എന്നിവരെയാണ് ആദരിക്കുന്നത്.സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര വിതരണവും മന്ത്രി ആന്റണി രാജു നിർവഹിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.സൂര്യകൃഷ്ണമൂർത്തി,കെ.പി.അനിൽകുമാർ,പ്രമോദ് പയ്യന്നൂർ,കരമന ജയൻ,മണക്കാട് രാമചന്ദ്രൻ,കെ.ചന്ദ്രിക എന്നിവർ സംസാരിക്കും.