മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി സംവിധാനത്തിന് വീഴ്‌ചയെന്ന്
Wednesday 11 January 2023 4:03 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി സംവിധാനത്തിന് വൻ വീഴ്‌ചയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് കേരള ഗവൺമെന്റ് ഹോസ്‌പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.അജികുമാർ ആരോപിച്ചു. നിരന്തരമായി ആശുപത്രി ജീവനക്കാരെ കൂട്ടിരിപ്പുകാർ ആക്രമിക്കുകയാണ്. വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും പേഴ്‌സുകളും മോഷ്‌ടിക്കപ്പെടുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നും അജികുമാർ ആവശ്യപ്പെട്ടു.