കൊവിഡിനെ എൻഡെമിക് ആയി പ്രഖ്യാപിക്കാൻ ഹോങ്കോങ്ങ്
Wednesday 11 January 2023 6:26 AM IST
ബീജിംഗ് : കൊവിഡ് 19 മഹാമാരിയെ ' എൻഡെമിക് " രോഗമായി പ്രഖ്യാപിക്കാനൊരുങ്ങി ഹോങ്കോങ്ങ്. നിർബന്ധിത ഐസൊലേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ ഈ നടപടി വഴിയൊരുക്കിയേക്കും. ഹോങ്കോങ്ങിന് പുറമേ ചൈനയുടെ പ്രത്യേക ഭരണ പ്രദേശങ്ങളിൽ ഒന്നായ മക്കാവുവിൽ കൊവിഡിനെ കഴിഞ്ഞ ദിവസം എൻഡെമിക് ആയി പ്രഖ്യാപിച്ചിരുന്നു. മെയിൻലാൻഡ് ചൈനയിലും നിലവിൽ ഐസൊലേഷൻ ഉൾപ്പെടെയുള്ള പ്രോട്ടോക്കോളുകൾ നിബന്ധമല്ല. ഒരു നിശ്ചിത മേഖലയിൽ സ്ഥിരമായി നിൽക്കുന്നതും രോഗവ്യാപനം പ്രവിചിക്കാനാവുന്നതുമായ രോഗങ്ങളെയാണ് എൻഡെമിക് എന്ന് വിശേഷിപ്പിക്കുന്നത്.