ബ്രസീലിൽ കലാപം: അറസ്‌റ്റിലായവർ 1,500

Wednesday 11 January 2023 6:26 AM IST

ബ്രസീലിയ: ബ്രസീലിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 1,500 ആയി. ബ്രസീലിയയിൽ ആർമി ആസ്ഥാനത്തിന് മുന്നിൽ ബൊൽസൊനാരോ അനുകൂലികൾ നിർമ്മിച്ച ടെന്റുകൾ സൈന്യവും പൊലീസും ചേർന്ന് പൊളിച്ചുനീക്കി.

അതേ സമയം, പാർലമെന്റിനും പ്രസിഡൻഷ്യൽ പാലസിനും സുപ്രീം കോടതിക്കും നേരെ ബൊൽസൊനാരോ അനുകൂലികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് ആയിരങ്ങൾ അണിനിരന്ന ജനാധിപത്യ സംരക്ഷണ റാലി ഇന്നലെ സാവോ പോളോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്നു.