വെള്ളക്കരം അടയ്ക്കാൻ സൗകര്യം ഒരുക്കണം

Thursday 12 January 2023 12:15 AM IST
വെള്ളക്കരം

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജപ്പാൻ കുടിവെള്ള പദ്ധതി ഉപഭോക്താക്കൾക്ക് ബിൽ അടയ്ക്കാനും ബി.പി.എൽ ആനുകൂല്യ അപേക്ഷ പുതുക്കാനും മാക്കേ കവലയിലുള്ള ജലസംഭരണ വിതരണ കേന്ദ്രത്തിൽ സൗകര്യമൊരുക്കണമെന്ന് വെൽഫെയർ പാർട്ടി അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് ടി.എ.റാഷിദ് ആവശ്യപ്പെട്ടു. നിലവിൽ ഇവിടെയുള്ളവർ 25 കിലോമീറ്ററിലധികം സഞ്ചരിച്ച് ചേർത്തല താലൂക്ക് ആശുപത്രിക്ക് തെക്ക് ഭാഗത്തുള്ള ജല അതോറിട്ടി ഓഫീസിലാണ് വെള്ളക്കരമടയ്ക്കുന്നത്. മാക്കേ കവലയിലെ കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് അധികാരികൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി..