വീടുകളുടെ താക്കോൽദാനം
Thursday 12 January 2023 12:21 AM IST
അമ്പലപ്പുഴ : ശ്രീ സത്യസായി വാസ്തുധാര പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച 6 വീടുകളുടെ താക്കോൽ കൈമാറി. താക്കോൽ കൈമാറ്റ സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.കളക്ടർ വി.ആർ.കൃഷ്ണ തേജ താക്കോൽ കൈമാറി. ശ്രീ സത്യസായി ട്രസ്റ്റ് സംസ്ഥാന കൺവീനർ ജി.സതീഷ് നായർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മനോജ് മാധവൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പഞ്ചായത്തംഗം മനോജ് കുമാർ, സത്യസായി സേവ ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കോ ഓർഡിനേറ്റർ കെ.ഹരികൃഷ്ണൻ, ശശി, കുഞ്ഞുമോൻ, രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. പ്രേം സായി ഹരിദാസ് സ്വാഗതം പറഞ്ഞു.