മർദ്ദനമേറ്റെന്ന് പരാതി നൽകി; യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി തിരിച്ച് തല്ലിച്ച് എസ് ഐ

Thursday 12 January 2023 2:58 PM IST

കൊല്ലം: മർദ്ദനമേറ്റെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിനെക്കൊണ്ട് തല്ലിയ ആളിനെ പൊലീസ് തിരിച്ച് തല്ലിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കറിനെതിരെയാണ് ആരോപണം.

പരാതി പരിഹരിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തല്ലിയെന്നാണ് എസ് ഐയ്ക്കെതിരെ പരാതി നൽകിയ തൃക്കരിവ സ്വദേശി സെബാസ്റ്റ്യൻ പറയുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിനാൽ എത്തിയ തന്നെ പരാതിക്കാരനെക്കൊണ്ട് ക്രൂരമായി തല്ലിച്ചുവെന്നാണ് സെബാസ്റ്റ്യന്റെ ആരോപണം. പരാതിയിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement