എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ.
Friday 13 January 2023 12:24 AM IST
കോട്ടയം . കാഞ്ഞിരപ്പള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള, 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുളള കാലയളവിൽ (രജിസ്‌ട്രേഷൻ ഐ ഡി കാർഡിൽ പുതുക്കേണ്ടുന്ന മാസം ഒക്ടോബർ 1999 മുതൽ ആഗസ്റ്റ് 2022 വരെ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർക്ക് ) രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും ഈ കാലയളവിൽ ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം രേഖകളിൽ ചേർക്കാൻ കഴിയാത്തവർക്കും രജിസ്‌ട്രേഷൻ സീനിയോറിട്ടി നിലനിറുത്തുന്നതിന് അവസരം. മാർച്ച് 31 വരെ കാഞ്ഞിരപ്പള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ www.eemployment.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ മുഖേനയോ മാർച്ച് 31 വരെ പ്രത്യേക പുതുക്കൽ നടത്താം. ഫോൺ. 04 82 82 03 40 3.