തമിഴ്നാട് കീഴടക്കി തല, രാജ്യം മുഴുവൻ നേട്ടവുമായി വിജയ്; ഞെട്ടിച്ചുകൊണ്ട് ചിത്രങ്ങളുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

Thursday 12 January 2023 3:33 PM IST

തെന്നിന്ത്യൻ തീയേറ്ററുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും. ആരാധകർ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന ഇരുചിത്രങ്ങളുടെയും ആദ്യ ദിന കളക്ഷനിൽ ആരാണ് മുന്നിലെന്ന ചോദ്യം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ചിത്രങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുന്നു എന്നുതന്നെ പറയാം.

വാരിസ് 26.5 കോടി രൂപയാണ് രാജ്യമെങ്ങും നേടിയതെന്നും തുനിവ് 26 കോടി നേടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തമിഴ്നാട്ടിൽ നിന്നുമാത്രം വാരിസ് 17 കോടി നേടിയപ്പോൾ തുനിവ് 17.5 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. വാരിസ് കർണാടകയിൽ നിന്നും അഞ്ച് കോടിയും കേരളത്തിൽ നിന്നും മൂന്നരക്കോടിയും നേടിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബാങ്ക് മോഷണം പ്രമേയകമാക്കിയാണ് അജിത് ചിത്രം തുനിവ് എത്തിയിരിക്കുന്നത്. ആക്ഷനും മാസ് ക്ലാസും ഒക്കെ ചേർത്താണ് വിജയ്​യുടെ വാരിസ് ഒരുക്കിയിരിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.