യുഡിഎഫ് ഒറ്റപ്പെട്ടു.

Friday 13 January 2023 12:16 AM IST

കടുത്തുരുത്തി . ബഫർസോൺ വിഷയത്തിൽ യു ഡി എഫ് കേരളീയ സമൂഹത്തിൽ ഒറ്റപ്പെട്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എൻ സി പി കടുത്തുരുത്തി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജയ്‌സൺ കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഹൗസിംഗ് ബോർഡ് ഡയറക്ടറായി നിയമിതനായ സുഭാഷ് പുഞ്ചക്കോട്ടിലിനെ മന്ത്രി ആദരിച്ചു. വനംവകുപ്പ് വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, കെ ആർ രാജൻ, അനിൽ കൂവപ്ലാക്കൽ, ബെന്നി മൈലാടൂർ, അനിൽ കൂവപ്ലാക്കിൽ, ബിനീഷ് രവി, ജോർജ് മാങ്കുഴിക്കരി എന്നിവർ സംസാരിച്ചു.