ചുട്ടുപൊള്ളി വേനൽ , തീക്കളി ഒഴിവാക്കാം.

Friday 13 January 2023 12:25 AM IST

കോട്ടയം . വേനൽ കടുത്തതോടെ തീപിടിത്ത സാദ്ധ്യതയും വർദ്ധിക്കുന്നു. റബർ തോട്ടം, പുരയിടം, പുകപ്പുര, പാടശേഖരം, വൈദ്യുതി പോസ്റ്റ് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടാകാൻ ഏറെ സാദ്ധ്യത. അതിനാൽ ജാഗ്രത വേണമെന്നാണ് അഗ്‌നിശമനസേനാ അധികൃതർ പറയുന്നത്. ഡിസംബർ പകുതിയോടെയും പുതുവർഷാരംഭത്തിലും ജില്ലയുടെ പലഭാഗങ്ങളിലും തീപിടിത്തമുണ്ടായിരുന്നു. പാമ്പാടി, നെടുംകുന്നം, വടവാതൂർ, തൂത്തൂട്ടി, കറുകച്ചാൽ, മാങ്ങാനം, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ തോട്ടം മേഖലകളിലാണ് തീപിടിത്തം വ്യാപകമാകുന്നത്. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് അഗ്‌നിശമനയുടെ കണക്ക്. അതേസമയം അഗ്‌നിശമന സേനയുടെ വാഹനങ്ങൾ എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിലെ തീപിടിത്തവും ആശങ്കയാകുന്നുണ്ട്. പാടശേഖരങ്ങളിൽ ഉണങ്ങിനിൽക്കുന്ന വലിയ കാടുകൾക്ക് തീപിടിച്ചാലും അണയ്ക്കാൻ പ്രയാസമാണ്. ഒരേസമയം വിവിധ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാകുന്നതും വെല്ലുവിളിയാണ്.

അഗ്നി വിഴുങ്ങുന്ന തോട്ടങ്ങൾ.

ചപ്പ് കൂട്ടിയിട്ട് കത്തിക്കുന്നത് തോട്ടങ്ങളിലേക്ക് തീപടരുന്നു.

പൊതു വഴികളിൽ മാലിന്യങ്ങൾ അശ്രദ്ധമായി കത്തിക്കുന്നു.

വൈദ്യുതി കമ്പികളിലെ തീപ്പൊരി കരിയലയിൽ വീണുള്ള തീപിടിത്തം.

സിഗരറ്റ് കുറ്റി, തീപ്പെട്ടിക്കൊള്ളി എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നത്.

സാമൂഹ്യവിരുദ്ധർ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തീ കത്തിക്കുന്നത്.

ഒഴിവാക്കാം നമുക്ക്.

തീയണക്കാനുള്ള സംവിധാനം ഉറപ്പിയ ശേഷം തീയിടുക

പ്രായമായവരുടെ സാന്നിദ്ധ്യത്തിൽ മാത്രം തീ കത്തിക്കിക

പാടശേഖരം, തോട്ടം എന്നിവിടങ്ങളിൽ ഫയർലൈൻ.

രക്ഷാപ്രവർത്തനത്തിന് 200 പേർ സജ്ജം.

ജില്ലയിലുള്ള ഫയർസ്റ്റേഷനുകൾ 8.

സിവിൽ ഡിഫൻസ് ടീമിൽ സജ്ജമായവർ 200.

പഞ്ചായത്തുകളിൽ ഡിഫൻസ് അംഗങ്ങളും ബീറ്റ് ഓഫീസർമാർ.

വലിയ അഞ്ച് വാഹനങ്ങൾ, ബുള്ളറ്റ്, ഫസ്റ്റ് റെസ്‌പോൺസിബിൾ ഫയർ വെഹിക്കിൾ

കോട്ടയം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ പറയുന്നു.

ചൂടും കാറ്റും തീപിടിത്തതിന് സാദ്ധ്യത കൂട്ടുന്നു. തീപടരാതിരിക്കാൻ ആളുകൾ ബോധവാന്മാരാകണം. ഫയർ ബ്രേക്കിനുള്ള സംവിധാനം ക്രമീകരിക്കണം.