ദിവ്യാംഗ് കലോത്സവം
Friday 13 January 2023 12:22 AM IST
കോട്ടയം . കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ദിവ്യാംഗ് കലോത്സവം മോൻസ് ജോഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 40 കുട്ടികളാണ് ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്ധ്യ സജികുമാർ, എം എൻ രമേശൻ, ടെസി സജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, ഇ കെ കമലാസനൻ , ജോയിസ് അലക്‌സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ് എന്നിവർ പങ്കെടുത്തു.