എറണാകുളത്ത് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചിട്ടു; മൃതദേഹത്തിനായി വീട്ടുമുറ്റത്ത് പൊലീസിന്റെ തിരച്ചിൽ

Thursday 12 January 2023 6:36 PM IST

എറണാകുളം: ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യയായ രമ്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ എറണാകുളം ഞാറയ്ക്കൽ സ്വദേശി സജീവനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന വീട്ടുമുറ്റത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

ഒന്നര വർഷം മുമ്പാണ് രമ്യയെ കാണാതായത്. ഇതുസംബന്ധിച്ച് ഭർത്താവ് സജീവൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഭർത്താവിലേയ്ക്ക് തന്നെ എത്തുകയായിരുന്നു. സജീവൻ ഭാര്യ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് പൊലീസിനോട് സമ്മതിച്ചു. ഈ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.