വെജിറ്റബിൾ ഡേ ആചരിച്ചു.
Friday 13 January 2023 12:38 AM IST
ചങ്ങനാശേരി . ഹെവൻസ് പ്രീ സ്‌കൂൾ വെജിറ്റബിൾ ഡേ ആചരിച്ചു. പരിപാടിയുടെ ഭാഗമായി കുന്നുംപുറം കൊക്കോട്ടുചിറ ജോമോന്റെ പച്ചക്കറി കൃഷി സ്ഥലം സന്ദർശിച്ചു. യുവകർഷകനായ ജോമോനെ ചങ്ങനാശേരി ഹെവൻസ് പ്രീസ്‌കൂൾ മൊമെന്റോ നൽകി ആദരിച്ചു. പടവലവും ചുരക്കയും ചീരയും വാഴക്കുലകളുമുള്ള കൃഷിത്തോട്ടം സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട കാഴ്ചയായി. പുതുതലമുറയെ കൃഷി പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വെജിറ്റബിൾ ഡേ ആചരിച്ചത്. ഹെവൻസ് പ്രീ സ്‌കൂൾ പ്രിൻസിപ്പൽ നസിയ നസീർ, മാനേജ്‌മെന്റ് പ്രതിനിധി അംഗം അനിസ് തെങ്ങണ, അഡ്മിനിസ്‌ട്രേറ്റർ ശാക്കിർ ഹുസൈൻ, മെന്റർമാരായ അലീഫത്ത്, ഷെഫീനാ, ഫാത്തിമ അബ്ബാസ് സെറീന, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.