ദുൽഖറിനൊപ്പം പ്രസന്ന

Friday 13 January 2023 6:00 AM IST

കിംഗ് ഒഫ് കൊത്ത കാരക്കുടിയിൽ അവസാന ഘട്ട ചിത്രീകരണത്തിൽ

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഭി​ലാ​ഷ് ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗ്യാ​ങ് ​സ്റ്റ​ർ​ ​ചി​ത്രം​ ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത​യി​ൽ​ ​ത​മി​ഴ് ​ന​ട​ൻ​ ​പ്ര​സ​ന്ന​യും.​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​പ്ര​സ​ന്ന​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്രം​ ​ബ്ര​ദേ​ഴ്സ് ​ഡേ​യി​ലൂ​ടെ​യാ​ണ് ​പ്ര​സ​ന്ന​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​തി​നാ​യ​ക​വേ​ഷ​മാ​യി​രു​ന്നു.​ ​പ്ര​സ​ന്ന​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ് ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത.​മ​ല​യാ​ള​ത്തി​ന്റെ​യും​ ​തെ​ന്നി​ന്ത്യ​യു​ടെ​യും​ ​പ്രി​യ​ ​നാ​യി​ക​യാ​യ​ ​സ്നേ​ഹ​യു​ടെ​ ​ഭ​ർ​ത്താ​വാ​ണ്.​ ​അ​തേ​സ​മ​യം​ ​കാ​ര​ക്കു​ടി​യി​ൽ​ ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത​യു​ടെ​ ​അ​വ​സാ​ന​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ദു​ൽ​ഖ​റി​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​ചി​ത്ര​മാ​ണ് ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത.​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ജോ​സ് ,​ ​ഗോ​കു​ൽ​ ​സു​രേ​ഷ്,​ ​ഷ​ബീ​ർ​ ​ക​ല്ല​റ​ക്ക​ൽ​ ,​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​െ​എശ്വ​ര്യ​ ​ല​ക്ഷ​മി,​ ​നൈ​ല​ ​ഉ​ഷ,​ ​ശാ​ന്തി​ ​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പൊ​റി​ഞ്ചു​ ​മ​റി​യ​ ​ജോ​സി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​അ​ഭി​ലാ​ഷ് ​എ​ൻ.​ ​ച​ന്ദ്ര​ൻ​ ​ആ​ണ് ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത​യു​ടെ​ ​ര​ച​യി​താ​വ്.​ ​നി​മി​ഷ് ​ര​വി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നാ​ണ് ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സം​വി​ധാ​യ​ക​ൻ​ ​ജോ​ഷി​യു​ടെ​ ​മ​ക​നാ​ണ് ​അ​ഭി​ലാ​ഷ് ​ജോ​ഷി.​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പാ​പ്പ​നി​ൽ​ ​ക്രി​യേ​റ്റീ​വ് ​ഡ​യ​റ​ക്ടറായി ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.