അർജുൻ ദാസിനൊപ്പം ഐശ്വര്യ ലക്ഷ്മി

Friday 13 January 2023 6:00 AM IST

പ്രണയമാണോയെന്ന് ആരാധകർ

തമിഴ് യുവനടൻ അർജുൻ ദാസിനൊപ്പം തന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി. ഒപ്പം ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് മിനിറ്റുകൾക്കുള്ളിൽ ആരാധകരുടെ കമന്റ് എത്തി. രണ്ടുപേരും തമ്മിൽ പ്രണയമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടിയുടെ അടുത്ത സുഹൃത്തുക്കളും കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ അർജുനോ ഐശ്വര്യയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പുത്തം പുതുകാലൈ വിടിയാത എന്ന തമിഴ് ആന്തോളജി ചിത്രത്തിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകളുടെ സീരിസിൽ ലോണേഴ്സ് എന്ന കഥയിലാണ് അർജുൻ അഭിനയിച്ചത്. നിഴൽ തരും ഇദം എന്ന കഥയിൽ ഐശ്വര്യയും. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ആണ് റിലീസിന് ഒരുങ്ങുന്ന ഐശ്വര്യ ലക്ഷ്മി ചിത്രം. കൈതി എന്ന ചിത്രത്തിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ ദാസ് ശ്രദ്ധേയനാകുന്നത്. വിജയ് , വിജയ് സേതുപതി ചിത്രം മാസ്റ്ററിൽ ശ്രദ്ധേയ വേഷമായിരുന്നു. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അർജുൻ ദാസ് മലയാളത്തിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്.