കുഞ്ചാക്കോ ബോബന്റെ പദ്‌മിനിയിൽ അപർണ ബാലമുരളിയും
Friday 13 January 2023 6:01 AM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പദ്മിനിയിൽ അപർണ ബാലമുരളിയും നായിക. മഡോണ സെബാസ്റ്റ്യൻ ആണ് മറ്റൊരു നായിക. ചിത്രത്തിൽ മൂന്നു നായികമാരാണ്. അള്ള് രാമേന്ദ്രനുശേഷം കുഞ്ചാക്കോ ബോബനും അപർണയും വീണ്ടും ഒരുമിക്കുകയാണ്. കൊല്ലങ്കോട് ചിത്രീകരണം പുരോഗമിക്കുന്ന
ചിത്രത്തിനു കുഞ്ഞിരാമായണത്തിന് രചന നിർവഹിച്ച ദീപു പ്രദീപ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ജേക്‌സ് ബിജോയ്. പി.ആർ.ഒ എ.എസ്. ദിനേശ്.