ജാതിക്കൃഷിയിൽ പരിശീലനം

Thursday 12 January 2023 7:04 PM IST

തൃശൂർ: വെള്ളാനിക്കര കാർഷിക കോളേജിലെ, തോട്ട സുഗന്ധവിള വിഭാഗവും അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റും സംയുക്തമായി തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുത്ത, 50 ജാതി കർഷകർക്ക് ജാതി പരിപാലനം, സസ്യ സംരക്ഷണം, മൂല്യവർദ്ധനവ് എന്നിവയിൽ പരിശീലനം നൽകി. കാർഷിക സർവകലാശാല ഗവേഷണവിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കാർഷിക കോളേജ് ഡീൻ ഡോ. മണി ചെല്ലപ്പൻ, ഡോ. ജലജ എസ്. മേനോൻ, ഡോ. ഫെമിന, ഡോ. അനിത, മുതിർന്ന ജാതിക്കർഷകൻ ജോസി കൊച്ചുകൊടി എന്നിവർ സംസാരിച്ചു.