റോഡ് സുരക്ഷാ ബോധവത്കരണം
Thursday 12 January 2023 7:08 PM IST
തൃശൂർ: സുരക്ഷിതമായ റോഡുകൾ എന്നത് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് തൃശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രവികുമാർ. ജില്ലാ മോട്ടോർ വാഹന വകുപ്പ് ആൽഫ പാലിയേറ്റീവ് കെയർ തൃശൂർ ലിങ്ക് സെന്ററുമായി സഹകരിച്ച് തൃശൂർ വടക്കേ സ്റ്റാൻഡിൽ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൽഫ പാലിയേറ്റീവ് കെയർ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ അദ്ധ്യക്ഷനായി. ട്രാഫിക് എസ്.ഐ ബിനൻ, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ് പ്രേംകുമാർ, സെക്രട്ടറി സേതുമാധവൻ, ആൽഫ തൃശൂർ ലിങ്ക് സെന്റർ സെക്രട്ടറി പി.മുഹമ്മദ് കുട്ടി, മെഡിക്കൽ ഓഫീസർ ഡോ.നീതുമോൾ എബ്രഹാം, ആൽഫ തൃശൂർ ലിങ്ക് സെന്റർ പ്രസിഡന്റ് പി.ശ്രീകുമാർ, വൈസ് പ്രസിഡന്റ് തോമസ് തോലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ബസ് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും സൗജന്യ ബി.പി, ഷുഗർ പരിശോധനയും നടത്തി.