സൂപ്പർ ഹോട്ട് ലുക്കിൽ കീർത്തി സുരേഷ്
Friday 13 January 2023 6:09 AM IST
സൂപ്പർ ഹോട്ട് ലുക്കിൽ അവധിക്കാലം ആഘോഷിച്ച് കീർത്തി സുരേഷ്. കടൽക്കരയിൽ നിന്നുള്ള കീർത്തിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ കീർത്തി നായികയായി തിരിച്ചെത്തുകയായിരുന്നു. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. ടൊവിനോ തോമസിന്റെ നായികയായി വാശി ആണ് മലയാളത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം.ഭോല, ദസറ, മാമന്നൻ എന്നീ അന്യ ഭാഷാ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. നാനി ആണ് ദസറയിൽ നായകൻ. മാമന്നിൽ ഉദയനിധി സ്റ്റാലിനും. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നിൽ ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിൽ എത്തുന്നു.