രജിസ്ട്രേഷൻ മേള ഇന്ന്
Friday 13 January 2023 1:22 AM IST
ചിറയിൻകീഴ്: കേരള സർക്കാർ ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെ 10ന് ലൈസൻസ് രജിസ്ട്രേഷൻ മേള അഴൂർ കാർത്തിക മിനി ഒാഡിറ്റോറിയത്തിൽ നടക്കും.അഴൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ, ബേക്കറികൾ, ടീ സ്റ്റാളുകൾ, റസ്റ്റോറന്റുകൾ, പഴം-പച്ചക്കറി വിൽപ്പനക്കാർ, പാചകക്കാർ, വീടുകളിൽ കേക്ക്, മറ്റ് ആഹാരസാധനങ്ങൾ എന്നിവ വില്പന നടത്തുന്ന ഫുഡ് ബിസിനസുമായി ബന്ധപ്പെട്ട ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്തവർ, പുതുക്കാത്തവർ എന്നിവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയം, ചിറയിൻകീഴ് സർക്കിൾ ഓഫീസ് അറിയിച്ചു.ഫോൺ.7510468422, 7907108596