ആശാൻ അക്കാഡമിയുടെ പുസ്തക പ്രകാശനവും പൊതു സമ്മേളനവും
Friday 13 January 2023 4:41 AM IST
തിരുവനന്തപുരം:മഹാകവി കുമാരനാശാന്റെ 99-ാം ചരമവാർഷികത്തോടനുബന്ധിച്ച് ആശാൻ അക്കാഡമി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനവും പൊതു സമ്മേളനവും 16ന് വൈകിട്ട് 5ന് പി.എം.ജി എൻജിനിയേഴ്സ് ഹാളിൽ മുൻമന്ത്രി സി.ദിവകാരൻ ഉദ്ഘാടനം ചെയ്യും.പ്രൊഫ. എം.ആർ.സഹൃദയൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ബി.അശോക്,പ്രൊഫ.ജി.എൻ.പണിക്കർ,ഡോ.എം.ആർ.തമ്പാൻ,പ്രൊഫ.സി. ഉദയകല, തുടങ്ങിയവർ പങ്കെടുക്കും.'ഡോ.വിജയാലയം ജയകുമാർ- ആരോടും പരിഭവമില്ലാതെ എഴുത്തിന്റെ വഴിയിൽ എല്ലാം മറന്ന്' എന്ന പുസ്തകം പ്രകാശനം ചെയ്യും.കുമാരനാശാന്റെ ജീവചരിത്രകാരി നളിനി ശശിധരനെ ചടങ്ങിൽ ആദരിക്കും.സഞ്ജീവ് ഘോഷ്,പൂതംകോട് ഹരികുമാർ,ഒ.പി വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 3ന് നടക്കുന്ന കവിയരങ്ങ് മഹിളാ ബാബുവിന്റെ അദ്ധ്യക്ഷതയിൽ മല്ലിക വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.