ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

Friday 13 January 2023 12:56 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ സെക്രട്ടറിയെ ആർ.എസ് പി ഉപരോധിച്ചു. നഗരസഭയുടെ ഹെൽത്ത് വിഭാഗം ആറ്റിങ്ങലിലെ വിവിധ പ്രദേശങ്ങളിലുള്ള ഹോട്ടലുകളിലും, ബേക്കറികളിലും നടത്തിയ മിന്നൽപരിശോധനയിൽ 12 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണവും, അഞ്ചു ഹോട്ടലുകൾ വൃത്തിഹീനമായ ചുറ്റുപാടിലും കണ്ടെത്തിയെന്നും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി എന്നും അധികൃതർ പറയുന്നു. എന്നാൽ ഈ പരിശോധന നടത്തിയ ഹോട്ടലുകളുടെ പേരുകൾ മറച്ചുവെച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയുടെയും ഹെൽത്ത് ഇൻസ്പെക്ടറെയും ആർ.എസ്.പി ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി അനില്‍ ആറ്റിങ്ങിൽ, കിളിമാനൂർ എൽ.സി സെക്രട്ടറി സുനിൽകുമാറിന്റെയും നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്.

ചിത്രം

ആർ.എസ്.പിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു.