ആനക്കൊമ്പ് കേസ്: രണ്ടു പേരെക്കൂടി പിടികൂടി

Friday 13 January 2023 1:49 AM IST

കുമളി : അഞ്ചു മാസങ്ങൾക്കു മുമ്പ് കട്ടപ്പന വള്ളക്കടവിൽ വാഹനത്തിൽ നിന്നും പിടികൂടിയ ആന കൊമ്പ് കേസിൽ പിടികിട്ടാനുണ്ടായിരുന്നപ്രതികളിൽ രണ്ട് പേരേ കൂടി വനം വകുപ്പ് ഉദ്യോഗസ്ഥർപിടികൂടി. മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുന്നു.രാജാക്കാട് മടത്തി കുഴിയിൽ ഷൈൻ ജോസഫ്(54), വലിയ പുരയ്ക്കൽ ബിജു( മസ്താൻ -44 )എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. എട്ടര കിലോ തൂക്കമുള്ള ആനക്കൊമ്പാണ് ആഗസ്റ്റ10 ന് കട്ടപ്പന വള്ളക്കടവിൽ വാഹനത്തിൽ സുവർണ്ണ ഗിരി കണ്ണംകുളം വീട്ടിൽ അരുണിന്റെ പക്കൽ നിന്നും വനം വകുപ്പ് പിടികൂടിയത് ഇയാൾ ആനക്കൊമ്പ് മറിച്ച് വിൽപ്പന നടത്തുന്നതിനായി മൂന്നുലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ആന ക്കൊമ്പ് അരുണിന് നൽകിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡി.എഫ്. ഒ.യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ രാജാക്കാട്ട് നിന്ന് പിടിയിലായത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ അനിൽകുമാർ ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോജി എം. ജേക്കബ്, കെ.വി. സുനീഷ്, അജികുമാർ, നിഷാന്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.