വാട്ടർ ചാർജ് അടയ്ക്കാൻ നേരിട്ട് ഹാജരാകേണ്ട

Thursday 12 January 2023 10:31 PM IST

തൃശൂർ: വാട്ടർ ചാർജ് അടയ്ക്കാനും ബി.പി.എൽ ആനുകൂല്യം പുതുക്കാനും ഉപഭോക്താവ് വാട്ടർ അതോറിറ്റി ഓഫീസിൽ നേരിട്ടെത്തണമെന്നത് തെറ്റായ പ്രചാരണമാണെന്ന് ചേർപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. വാട്ടർ ചാർജ് epay.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അടയ്ക്കുകയും ബി.പി.എൽ ആനുകൂല്യം ക്യൂ ആർ കോഡ് ഉപയോഗിച്ച് പുതുക്കുകയും ചെയ്യാം.

ബി.പി.എൽ ആനുകൂല്യത്തിന് 31 വരെ അപേക്ഷിക്കാം. പ്രവർത്തനക്ഷമമായ മീറ്ററുകളുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ബി.പി.എൽ ആനുകൂല്യം ലഭിക്കേണ്ട കണക്ഷനുകളിൽ കുടിശ്ശികയുണ്ടെങ്കിൽ അടയ്ക്കുകയും വേണം. കൺസ്യൂമർ മരിച്ചതാണെങ്കിൽ ഓണർഷിപ്പ് മാറ്റിയ ശേഷം ആനുകൂല്യത്തിന് അപേക്ഷിക്കണം. ഇതിനും ഓൺലൈൻ സൗകര്യമുണ്ട്. ചേർപ്പ് വാട്ടർ അതോറിറ്റി ഓഫീസിൽ ബി.പി.എൽ ആനുകൂല്യം പുതുക്കാൻ വരുന്നവർക്ക് സിവിൽ സ്റ്റേഷൻ ബിൽഡിംഗിന് താഴെ ഹെൽപ് ഡെസ്‌ക് സൗകര്യമുണ്ട്.

റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പിയാണ് ബി.പി.എൽ പുതുക്കാൻ വേണ്ടത്.