നഗരസഭയുടെ ബഡ്ജറ്റിന് നിർദ്ദേശങ്ങൾ ക്ഷണിച്ചു
Friday 13 January 2023 3:35 AM IST
തിരുവനന്തപുരം: നഗരസഭയുടെ 2023-24 ബഡ്ജറ്റിലേക്കുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നഗരസഭയിൽ ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണിത്. പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിലെ വിദഗ്ദ്ധരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓൺലൈൻ സംവിധാനം നഗരസഭ ഏർപ്പെടുത്തി. വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങൾക്ക് വാർഷിക ബഡ്ജറ്റിലേക്ക് നൂതനമായ പദ്ധതികളും ആശയങ്ങളും പ്രോജക്ടുകളും നിർദ്ദേശിക്കാം. അതിൽ നിന്നുള്ള മികച്ച പദ്ധതികളോടെയാകും ഇത്തവണത്തെ ബഡ്ജറ്റിന് അന്തിമരൂപം നൽകുന്നത്. മികവാർന്ന നിർദ്ദേശങ്ങൾ നൽകുന്ന വ്യക്തികൾക്ക് നഗരസഭയുടെ പ്രത്യേക അംഗീകാരം നൽകും. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ: https://tmc.lsgkerala.gov.in