സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Thursday 12 January 2023 10:42 PM IST
പയ്യന്നൂർ കോറോം മുച്ചിലോട്ട്കാവ് പെരുങ്കളിയാട്ടo ആഘോഷ കമ്മിറ്റി ഓഫീസിന് സമീപം നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

പയ്യന്നൂർ : നഗരസഭ മുത്തത്തി നഗര പ്രാഥമികാരോഗ്യകേന്ദ്രം , കോറോം രക്തസാക്ഷി വായനശാല , കോറോം മുച്ചിലോട്ട്കാവ് പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. എം.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, കൗൺസിലർ എം.ഗൗരി, കെ.വി. നന്ദകുമാർ, പി.പ്രദീപ്, ഇ.പി. കൃഷ്ണൻനമ്പ്യാർ, ജാക്സൺ എഴിമല, ഡോ:അഹമ്മദ് നിസാർ , ഡോ.അബ്ദുൾ ജബ്ബാർ , ഡോ. ഗ്രീഷ്മ, ടി.അശോകൻ, എം.കെ.അജേഷ് സംസാരിച്ചു. ജനറൽമെഡിസിൻ , ദന്തവിഭാഗം, നേത്ര വിഭാഗം, എന്നിവയിൽ പരിശോധനയും മരുന്നു വിതരണവും നടത്തി.