കെ.എസ്.ഇ.ബി ജീവനക്കാർ ധർണ്ണ നടത്തി
Thursday 12 January 2023 10:43 PM IST
കാഞ്ഞങ്ങാട്: സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ നടപ്പിലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റി ധർണ്ണ നടത്തി.ഡിവിഷൻ ഓഫീസ് പരിസരത്ത് നടത്തിയ സമരം നിരവധി തൊഴിലാളികൾ പങ്കെടുത്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഒ.വി.രമേശ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജനാർദ്ദനൻ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.പി.സുദീപ്, കെ.എസ്.ഇ.ബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ശശിധരൻ സ്വാഗതവും പി.പി.ബാബു നന്ദിയും പറഞ്ഞു.