സെന്റ് ലൂസി സ്കൂൾ വാർഷികാഘോഷം

Thursday 12 January 2023 10:47 PM IST

പയ്യന്നൂർ : കോറോം സെന്റ് ലൂസി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 20ാം വാർഷികാഘോഷം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 6ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, പയ്യന്നൂർ ഡിവൈ.എസ്.പി , കെ.ഇ.പ്രേമചന്ദ്രൻ, ഇടവക വികാരി ഫാ.ലിന്റോ സ്റ്റാൻലി,വാർഡ് കൗൺസിലർ എൻ.സുധ, ജോൺസൺ പുഞ്ചക്കാട്, പ്രിൻസിപ്പൽ സിസ്റ്റർ ടെസ്സി, പി.ടി.എ പ്രതിനിധി കെ.ജയറാം തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സ്‌കൂളിലെ എല്ലാ വിദ്യാർഥികളേയും അണിനിരത്തിയുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. 2003ൽ പ്രവർത്തനമാരംഭിച്ച സ്‌കൂൾ പാഠ്യവിഷയങ്ങളിലും പാഠ്യേതരകലാകായിക രംഗങ്ങളിലും മികവു പുലർത്തുന്നതായും , കരാട്ടെ, ഡാൻസ്, മ്യൂസിക്, ഡ്രോയിംഗ് എന്നിവയും പഠിപ്പിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ടെസ്സി, ജയന്തി വിനോദ്, ഇ.വി.രമ്യ, കെ.ജയറാം എന്നിവർ പറഞ്ഞു.