സെമിനാർ സംഘടിപ്പിച്ചു
Thursday 12 January 2023 10:49 PM IST
കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാസർകോട് ജില്ലാ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലഹരി മുക്ത കേരളം എന്ന വിഷയം ആസ്പദമാക്കി കാഞ്ഞങ്ങാട് ജില്ലാ പെൻഷൻ ഭവനിൽ സെമിനാർ സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡണ്ട് ഇ. പ്രഭാകര പൊതുവാൾ അധ്യക്ഷനായി, കെ.എസ്.എസ്.പി.യു സംസ്ഥാന സാംസ്‌കാരിക വേദി കണവീനർ പി.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.രഘുനാഥൻ നായർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കൃഷ്ണൻ , സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ , ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ , എന്നിവർ സംസാരിച്ചു. സാംസ്‌കാരിക വേദി കൺവീനർ കെ.സുജാതൻ സ്വാഗതവും, സാംസ്‌കാരിക സമിതി അംഗം കെ.വി. കെ.വി.ഗോവിന്ദൻ നന്ദിയും പറഞ്ഞു.