ഖാദി ഫെഡറേഷൻ സമരപ്രചാരണ ജാഥ
Thursday 12 January 2023 10:51 PM IST
പയ്യന്നൂർ : കേന്ദ്ര ഖാദി കമ്മീഷന്റെ അവഗണന അവസാനിപ്പിക്കുക ,ദേശീയ ഖാദി വൃവസായവും, തൊഴിലും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി ഫെഡറേഷൻ - സി.ഐ ടി.യുവിന്റെ ആഭിമുഖ്യത്തിൽ 30 ന് ഖാദി തൊഴിലാളികൾ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായുള്ള ജില്ല പ്രചാരണ ജാഥക്ക് പയ്യന്നൂരിൽ തുടക്കമായി. ഗാന്ധി പാർക്കിൽ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.മനോഹരൻ ഉൽഘാടനം ചെയ്തു. കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണൻ പതാക കൈമാറി.സെക്രട്ടറി കെ.ധനഞ്ജയന്‍, വി.കെ.ബാബുരാജ്,അഡ്വ.പി. സന്തോഷ് , ജാഥ ലീഡർ കെ.യു.രാധാകൃഷ്ണന്‍, ഉപ ലീഡർ കെ.സതൃഭാമ, മാനേജർ ഒ .കാർത്യായനി, സി. വി. ദിലീപ് എന്നിവർ സംസാരിച്ചു.