ക്ഷേ​ത്ര​ത്തി​ലെ​ ​ഓ​ട്ടു​വി​ള​ക്കു​ക​ൾ​ ​മോ​ഷ്ടി​ച്ച​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യിൽ

Friday 13 January 2023 1:55 AM IST

കൊ​ല്ലം​ ​:​ ​മീ​യ്യ​ണ്ണൂ​ർ,​ ​കൊ​ട്ട​റ​ ​ശ്രീ​ ​ദു​ർ​ഗ്ഗാ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ഓ​ട്ടു​വി​ള​ക്കു​ക​ൾ​ ​മോ​ഷ്ടി​ച്ച​ ​ര​ണ്ടു​പേ​രെ​ ​പൂ​യ​പ്പ​ള്ളി​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​ഒ​രാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പെ​ട്ടു.​ ​ചൊ​വ്വാ​ഴ്ച്ച​ ​പ​ട്ടാ​പ്പ​ക​ലാ​ണ് 15​ ​ഓ​ട്ടു​വി​ള​ക്കു​ക​ൾ​ ​മോ​ഷ​ണം​ ​പോ​യ​ത്.​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മീ​യ്യ​ണ്ണൂ​ർ​ ​ശാ​ന്തി​പു​രം​ ​ക​ല്ലു​വി​ള​ ​വീ​ട്ടി​ൽ​ ​ഇ​ർ​ഫാ​ൻ​ ​എ​ന്ന​റി​യ​പെ​ടു​ന്ന​ ​ഷെ​ഫീ​ക്ക് ​(32​),​ ​കൊ​ട്ട​റ​ ​മു​ണ്ട​ ​പ​ള്ളി​യി​ൽ​ ​വീ​ട്ടി​ൽ​ ​ജി​ജു​ ​(31​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​വ​രു​ടെ​ ​കൂ​ട്ടാ​ളി​യാ​യ​ ​അ​രു​ൺ​ ​എ​ന്ന​യാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​

പ​തി​വ് ​പൂ​ജ​ക​ൾ​ക്ക് ​ശേ​ഷം​ ​ക​ഴു​കി​ത്തു​ട​ച്ച​ 15​ ​ഓ​ട്ടു​വി​ള​ക്കു​ക​ൾ​ ​ന​ട​പ്പ​ന്ത​ലി​നു​ള്ളി​ലെ​ ​ഡെ​സ്കി​ൽ​ ​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​വൈ​കി​ട്ട് 5​ ​മ​ണി​യോ​ടെ​ ​ക​ഴ​കം​ ​എ​ത്തി​യ​പ്പോ​ൾ​ ​നി​ല​വി​ള​ക്കു​ക​ൾ​ ​ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ക്ഷേ​ത്രം​ ​സെ​ക്ര​ട്ട​റി​യെ​ ​വി​വ​രം​ ​അ​റി​യി​ച്ച് ,​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​കേ​സെ​ടു​ത്ത​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​സ​മീ​പ​പ്ര​ദേ​ശ​ത്തെ​ ​സി.​സി.​ടി.​വി​ ​ദ്യ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​നി​ന്ന് ​മീ​യ്യ​ണ്ണൂ​ർ​ ​ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ​ ​യാ​സി​ൽ​ ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​ഓ​ട്ടോ​ ​റി​ക്ഷ​ ​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ​ചു​റ്റി​ത്തി​രി​യു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്ന്‌​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​ഓ​ട്ടോ​റി​ക്ഷ​യെ​ ​ചു​റ്റി​പ്പ​റ്റി​യാ​യി.​ ​രാ​ത്രി​യോ​ടെ​ ​ഓ​യൂ​ർ​ ​മീ​യ്യ​ന​ഭാ​ഗ​ത്തു​നി​ന്ന് ​മോ​ഷ്ടാ​ക്ക​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​

പൊ​ലീ​സി​നെ​ ​ക​ണ്ട് ​അ​രു​ൺ​ ​ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​ ​ഇ​വ​ർ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​ഓ​ട്ടോ​റി​ക്ഷ​യും​ ​മോ​ഷ​ണ​ ​വ​സ്തു​ക്ക​ളും​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​പൂ​യ​പ്പ​ള്ളി​ ​എ​സ്.​എ​ച്ച്.​ഒ​ ​ബി​ജു​വി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​എ​സ്.​ഐ​മാ​രാ​യ​ ​അ​ഭി​ലാ​ഷ്,​ ​ജ​യ​പ്ര​ദീ​പ്,​ ​ബേ​ബി​ ​ജോ​ൺ,​ ​എ​ ​എ​സ്.​ഐ​മാ​രാ​യ​ ​അ​നി​ൽ​കു​മാ​ർ​ ,​ ​ച​ന്ദ്ര​കു​മാ​ർ,​സി.​പി.​ഒ​മാ​രാ​യ​ ​അ​ൻ​വ​ർ​ ,​ ​മ​ധു​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.