സി.പി.ഐ ജനകീയ സദസ്

Friday 13 January 2023 1:12 AM IST

തിരുവനന്തപുരം:കേരളത്തോടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയർന്നുവരണമെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. തിരുവനന്തപുരം ജി.പി.ഒയ്ക്ക് മുന്നിൽ നടന്ന സിപിഐ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ.കെ.എസ് സ്വാഗതവും മണ്ഡലം സെക്രട്ടറി ബിനുകുമാർ നന്ദിയും പറഞ്ഞു. പള്ളിച്ചൽ വിജയൻ, വി.പി.ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, രാഖി രവികുമാർ, വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വെങ്ങാനൂർ ബ്രൈറ്റ്, പി.കെ.രാജു, എൻ.ഭാസുരാംഗൻ, കെ.ദേവകി, വട്ടിയൂർക്കാവ് ശ്രീകുമാർ, കാലടി ജയചന്ദ്രൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ചന്തവിള മധു, എസ് ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി.