സ്കൂൾ തോട്ടത്തിൽ വിളവെടുപ്പ്

Friday 13 January 2023 12:28 AM IST
മുഹമ്മ സി എം എസ് എൽ പി സ്കൂളിലെ കുട്ടിതോട്ടത്തിൽ പ്രധാനാധ്യാപിക ജോളി തോമസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ : മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് പ്രധാനാദ്ധ്യാപിക ജോളി തോമസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ നിന്ന് വിളവെടുക്കുന്ന പച്ചക്കറികളുടെ ഒരുഭാഗം കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിളവെടുക്കുന്ന പച്ചക്കറികൾ രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും ന്യായവിലയ്ക്ക് നൽകുകയും ചെയ്യും. പയർ,വെണ്ട,കുക്കുമ്പർ,വഴുതന, പാവയ്ക്ക, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

പി.ടി.എ പ്രസിഡന്റ് ഷനലിന്റെ നേതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്നാണ് കൃഷി.