മാതൃസംഘടനയിൽ ലയിക്കും

Friday 13 January 2023 1:31 AM IST
കേരളാ കോൺഗ്രസ്

ആലപ്പുഴ : കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം ജില്ലാ കമ്മിറ്റി മാതൃസംഘടനയായ കേരള കോൺഗ്രസ് എമ്മിൽ ലയിക്കുമെന്ന് സ്‌കറിയ തോമസ് വിഭാഗം ജില്ലാ പ്രസിഡന്റ് ഡോ.സജു ഇടക്കാട്, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് എന്നിവർ അറിയിച്ചു. ഫെബ്രുവരി 11ന് ആലപ്പുഴയിൽ ലയന സമ്മേളനം നടക്കും. സ്‌കറിയ തോമസ് വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ ഹരിപ്പാട്, വൈസ് പ്രസിഡന്റ് ബിജു വർഗീസ്, സംസ്ഥാന സെക്രട്ടറി സിബു.പി.എബ്രഹാം, സെക്രട്ടേറിയറ്റംഗം വിനയൻ കായംകുളം, കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗങ്ങളായ ജേക്കബ് തോമസ് അരികുപുറം, ജെന്നിംഗ്സ് ജേക്കബ്, രാഷ്ട്രീയകാര്യ സമിതിയംഗം വി.ടി.ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.