ലഹരി വിരുദ്ധ കലാജാഥ
Friday 13 January 2023 12:33 AM IST
തുറവൂര്‍ : യുവജന കമ്മീഷനും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കലാജാഥ വളമംഗലം ശ്രീഗോകുലം എസ്.എൻ.ജി.എം കാമ്പസിൽ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അദ്ധ്യക്ഷത വഹിച്ചു. യുവജന കമ്മീഷൻ അംഗം അഡ്വ.ആർ. രാഹുൽ, വനിതാ എക്സൈസ് ഓഫീസർ ശ്രീജ,വിമുക്തി മിഷൻ കോർഡിനേറ്റർ അഞ്ജു എസ്.റാം, എസ്.എൻ.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി.രാമചന്ദ്രൻ, സി.ശ്യാം കുമാർ എന്നിവർ സംസാരിച്ചു. ചേർത്തല എൻ.എസ്.എസ് കോളേജ്,നൈപുണ്യ കോളേജ്, സെന്റ് മൈക്കിൾസ് കോളേജ്,എസ്.എൻ കോളേജ്,ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തി.