ഡോ.പി.എസ്.ഷാജഹാന് പുരസ്കാരം
Friday 13 January 2023 12:34 AM IST
അമ്പലപ്പുഴ : നെഹ്റു ഗ്രൂപ്പ് സ്ഥാപക ചെയർമാൻ പി.കെ.ദാസിന്റെ സ്മരണാർത്ഥം നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളും പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസും ചേർന്നു ക്ലിനിക്കൽ പ്രാക്ടീസ് വിഭാഗത്തിലെ മികച്ച ഡോക്ടർക്ക് നൽകുന്ന പുരസ്‌കാരത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗ വിഭാഗം പ്രൊഫസർ ഡോ.പി.എസ്.ഷാജഹാൻ അർഹനായി. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നാളെ വൈകിട്ട് വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്മാനിക്കും. റിട്ട. അദ്ധ്യാപകരായ റാന്നി പുറത്തേൽ പി.സി.സുലൈമാന്റേയും പി.എം.ബീവിയുടേയും പുത്രനാണ് ഡോ.ഷാജഹാൻ .കോട്ടയത്ത് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറായ ഷാമിലയാണു ഭാര്യ . കംപ്യൂട്ടർ വിദ്യാർത്ഥിയായ സഫർ, മെഡിക്കൽ വിദ്യാർത്ഥിനി സൈറ എന്നിവരാണ് മക്കൾ.