സർക്കാർ- ഗവർണർ തർക്കം: രാഷ്ട്രപതിയെ സമീപിച്ചു

Friday 13 January 2023 12:29 AM IST

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരും ഗവർണർ ആർ.എൻ രവിയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ തമിഴ്നാട് സർക്കാർ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സമീപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എഴുതിയ കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ ബാലു പറഞ്ഞു. ഉചിതമായ രീതിയിൽ നടപടികൾ എടുക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം മറ്ര് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. നയപ്രഖ്യാപനത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങളും ഗവർണറുടെ തമിഴകം പരാമർശവും സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം ഗുരുതരമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. അതിനിടെ ഗവർണർക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.