ദേശീയ യുവജന ദിനാഘോഷം

Friday 13 January 2023 12:39 AM IST

തൃശൂർ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെയും നെഹ്രു യുവ കേന്ദ്രയുടെയും നേതൃത്വത്തിൽ ജില്ലയിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. സബ് കളക്ടർ മുഹമ്മദ് ഷഫീഖ് നിർവഹിച്ചു. നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ യുവജനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണെന്ന് സബ് കളക്ടർ മുഹമ്മദ് ഷഫീഖ് പറഞ്ഞു. യുവജന വാരാഘോഷ പരിപാടികൾക്കും ഇതോടൊപ്പം തുടക്കമായി. മികച്ച പ്രവർത്തനം കാഴ്ചവച്ച യൂത്ത് ക്ലബിനുള്ള പുരസ്‌കാരം ചാവക്കാട് ബ്ലോക്കിലെ കടപ്പുറം പുന്നക്കചാൽ അക്ഷര കലാസാംസ്‌കാരിക വേദിക്ക് ലഭിച്ചു. 25,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണം സബ് കളക്ടർ നിർവഹിച്ചു. വിവിധ യുവജന ക്ലബുകൾക്ക് സ്‌പോർട്‌സ് മെറ്റീരിയലുകളും വിതരണം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി, തൃശൂർ റിലേഷൻഷിപ്പ് ഫൗണ്ടേഷൻ ഡയറക്ടർ എസ്.സന്തോഷ്, നെഹ്രു യുവകേന്ദ്രം അംഗം ഒ.നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.