സ്ത്രീകൾ പുരുഷ ഡോക്ടർമാരെ കാണരുതെന്ന് താലിബാൻ
Friday 13 January 2023 6:20 AM IST
കാബൂൾ: സ്ത്രീകൾ പുരുഷ ഡോക്ടറെ കണ്ട് ചികിത്സ തേടരുതെന്ന് താലിബാൻ ഭരണകൂടം.ബാൽഖ് പ്രവിശ്യയിലെ ആശുപത്രികളിൽ പുരുഷ, സ്ത്രീ ജീവനക്കാരെ വേർതിരിക്കുമെന്നും സ്ത്രീകളായ രോഗികളുടെ മുറിയിൽ പ്രവേശിക്കുന്നതിന് പുരുഷ ഡോക്ടർമാർക്ക് വിലക്കേർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. മാളുകളിൽ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ എല്ലാ ബ്യൂട്ടി പാർലറുകളും അടച്ചുപൂട്ടും, ബഘ്‌ലാൻ നഗരത്തിൽ സ്ത്രീകൾക്ക് ബ്യൂട്ടി പാർലറുകൾ നടത്താൻ കെട്ടിടങ്ങൾ നൽകരുതെന്നും നിർദ്ദേശം നൽകി. സർവകലാശാലകളിൽ പഠിക്കുന്നതിനും എൻ.ജി.ഒകളിൽ ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയതിൽ വലിയ പ്രതിഷേധം നടന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.