ഇ.കെ. കുമാരൻ അനുസ്മരണം

Saturday 14 January 2023 12:04 AM IST
ഇ.കെ കുമാരൻ സ്മൃതിമണ്ഡപം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

പാനൂർ: പാനൂരിലെ സി.പി.എം നേതാവായിരുന്ന ഇ.കെ കുമാരന്റെ വീട്ടുമുറ്റത്ത് കുടുംബം ഒരുക്കിയ സ്മൃതിമണ്ഡപം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കുമാരന്റെ ശില്പത്തോടു കൂടിയാണ് സ്മൃതി മണ്ഡപം സജ്ജീകരിച്ചത്. തൊഴിലാളി വർഗ്ഗത്തിനു വേണ്ടി യാതൊരു പ്രതിഫലേച്ഛയുമില്ലാതെ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച നേതാവായിരുന്നു ഇ.കെ. കുമാരനെന്ന് എം.വി. ജയരാജൻ അനുസ്മരിച്ചു.
ഇ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ. കുഞ്ഞബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. പി. മനോജ് സ്വാഗതം പറഞ്ഞു.
പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ, മുൻ പ്രസിഡന്റ് ടി. ഹരിദാസൻ, പാനൂർ നഗരസഭ കൗൺസിലർ കെ.കെ. സുധീർകുമാർ, എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കെ. ജയരാജൻ, കാന ബാലൻ, ഒ.സി. നവീൻചന്ദ്, വി. സുരേന്ദ്രൻ, പി.എൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement