ജില്ലാ ആശുപത്രിയിൽ മന്ത്രിയുടെ സന്ദർശനം

Saturday 14 January 2023 12:53 AM IST
ആരോഗ്യമന്ത്രി വീണ ജോർജ് മാവേലിക്കര ജില്ലാ ആശുപത്രി സന്ദർശിക്കുന്നു

മാവേലിക്കര: ആരോഗ്യമന്ത്രി വീണാ ജോർജ് മാവേലിക്കര ജില്ലാ ആശുപത്രി സന്ദർശിച്ചു. സംസ്ഥാന സർക്കാർ 132 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണ പുരോഗതി മന്ത്രിവിലയിരുത്തി. അത്യാഹിത വിഭാഗവും ഫാർമസിയും സന്ദർശിച്ച മന്ത്രി ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആശുപത്രിക്ക് ലക്ഷ്യ അവാർഡ് നേടിക്കൊടുക്കാൻ പ്രയത്നിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. എം.എസ് അരുൺകുമാർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ഡി.തുളസീദാസ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ ജിതേഷ്, സെൻസോമൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement