മായ കിരണിന് ആദരം

Saturday 14 January 2023 1:04 AM IST
സാഹിത്യകാരി മായാ കിരണിനെ മുഹമ്മ അരങ്ങിന്റെ നേതൃത്വത്തിൽ ആലപ്പി ഋഷികേശ് ആദരിക്കുന്നു.

മുഹമ്മ : കുറ്റാന്വേഷണ മാന്ത്രിക നോവലുകൾ എഴുതി ശ്രദ്ധേയയായ മുഹമ്മ സ്വദേശി മായ കിരണിനെ അരങ്ങ് സോഷ്യൽ സർവീസ് ഫോറം ആദരിച്ചു . സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് പൊന്നാട അണിയിച്ചു . അരങ്ങ് രക്ഷാധികാരി സിപി ഷാജി , ടോമിച്ചൻ കണ്ണയിൽ , ബിജു തൈപ്പറമ്പ് , ലാലിച്ചൻ പാപ്പാളി എന്നിവർ പങ്കെടുത്തു . നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മായ കിരൺ മുഹമ്മ പഞ്ചായത്ത് പതിനാലാം വാർഡിൽ മറ്റത്തിൽ ശ്രീകുമാറിന്റെയും തങ്കമണിയുടെയും മകളാണ് . ഭർത്താവ് : കിരൺ. മക്കൾ : ആദിത്യ, നിഹാരിക.

Advertisement
Advertisement