ഒപ്പം കാമ്പയിന് തുടക്കം

Saturday 14 January 2023 1:08 AM IST
ഒപ്പം കാമ്പയിൻ ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : കുടുംബശ്രീ സംസ്ഥാന മിഷൻ നഗരസഭകളിൽ നടപ്പാക്കുന്ന ഒപ്പം കാമ്പയിന് ആലപ്പുഴ നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എൻ.യു.എൽ.എം പ്രൊജക്ട് മാനേജർ ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു തോമസ്, ബീന രമേശ് , കക്ഷി നേതാക്കളായ ഡി.പി.മധു, സലിം മുല്ലാത്ത്, ഹരികൃഷ്ണൻ, ഹെൽത്ത് ഓഫീസർ ഹർഷിദ്, നഗരസഭ സോഷ്യൽ ഡെവലപ്‌മെൻറ് സ്‌പെഷ്യലിസ്റ്റ് ജസ്റ്റിൻ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ സോഫിയ അഗസ്റ്റിൻ, ഷീല മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement