എ​രു​മേ​ലി​യി​ൽ​ പൊ​ലീ​സ് നി​യ​ന്ത്ര​ണം; റോ​ഡി​ൽ​ ​കു​ത്തി​യി​രു​ന്ന് തീ​ർ​ത്ഥാ​ട​ക​രു​ടെ​ പ്ര​തി​ഷേ​ധം

Sunday 15 January 2023 12:30 AM IST

എ​രു​മേ​ലി​ .​ മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​നാ​യു​ള്ള​ തീ​ർ​ത്ഥാ​ട​ക​രു​ടെ​ തി​ര​ക്ക് ശ​ബ​രി​മ​ല​യി​ൽ​ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ​ പൊ​ലീ​സ് എ​രു​മേ​ലി​യി​ൽ​ നി​യ​ന്ത്ര​ണം​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ​ പ്ര​തി​ഷേ​ധം​. പൊ​ലീ​സ് സ്റ്റേ​ഷ​ൻ​ റോ​ഡി​ന് സ​മീ​പം​ പ്ര​ധാ​ന​ പാ​ത​യി​ൽ​ തീ​ർ​ത്ഥാ​ട​ക​ർ​ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു​. ​

ശ​ബ​രി​മ​ല​,​ പ​മ്പ​,​ നി​ല​ക്ക​ൽ​ അ​ട​ക്കം​ തി​ര​ക്ക് വ​ർ​ദ്ധി​ക്കു​ക​യും​,​ പ്ര​ധാ​ന​ പാ​ത​ക​ളി​ൽ​ വ​ൻ​ ഗ​താ​ഗ​ത​ക്കു​രു​ക്കും​ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം​ ഏ​ർ​പ്പെ​ടു​ത്താ​ൻ​ തീ​രു​മാ​നി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത​ കാ​ന​ന​പാ​ത​യി​ലെ​ ​യാ​ത്ര​യ്ക്കെ​ത്തി​യ​ തീ​ർ​ത്ഥാ​ട​ക​രെ​ പൊ​ലീ​സ് എ​രു​മേ​ലി​യി​ൽ​ ത​ട​ഞ്ഞി​രു​ന്നു​. പ്ര​തി​ഷേ​ധ​ത്തെ​ തു​ട​ർ​ന്ന് ജി​ല്ലാ​ പൊ​ലീ​സ് മേ​ധാ​വി​ കെ​.കാ​ർ​ത്തി​ക് നേ​രി​ട്ട് ച​ർ​ച്ച​ ന​ട​ത്തി​യ​തോ​ടെ​ തീ​ർ​ത്ഥാ​ട​ക​ർ​ പ്ര​തി​ഷേ​ധം​ അ​വ​സാ​നി​പ്പി​ച്ച് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ​ എ​ല്ലാം​ പൊ​ലീ​സ് വ​ടം​ വ​ലി​ച്ച് കെ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.