ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങി​ ​താ​ഴ​ത്ത​ങ്ങാ​ടി​ ആ​റ്റു​തീ​രം​.

Sunday 15 January 2023 1:36 AM IST

​കോ​ട്ട​യം . പൈ​തൃ​ക​സ്മ​ര​ണ​ക​ൾ​ നി​ല​നി​ൽ​ക്കു​ന്ന​ മീ​ന​ച്ചി​ലാ​റി​ന്റെ​ തീ​ര​ത്ത് സ്ഥി​തി​ ചെ​യ്യു​ന്ന​ താ​ഴ​ത്ത​ങ്ങാ​ടി​ ആ​റ്റു​തീ​രം​ ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു​. താ​ഴ​ത്ത​ങ്ങാ​ടി​ വ​ള്ളം​ക​ളി​ പ​വ​ലി​യ​ൻ​,​ ഡി​ ടി​ പി​ സി​യു​ടെ​ ഹെ​റി​റ്റേ​ജ് സോ​ൺ​,​ പാ​ർ​ക്ക് തു​ട​ങ്ങി​യ​വ​യും​ ഇ​വി​ടെ​യു​ണ്ട്. വ​ള്ളം​ക​ളി​ ന​ട​ക്കു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ​വ​ലി​യ​നും​ മ​റ്റ് ഭാ​ഗ​ങ്ങ​ളും​ അ​ടു​ത്ത​കാ​ല​ത്താണ് വീ​ക​രി​ച്ച​ത്. ആ​റി​ലെ​ എ​ക്ക​ലും​ മ​റ്റും​ നീ​ക്കം​ ചെ​യ്തെ​ങ്കി​ലും​ മ​റ്റ് ന​വീ​ക​ര​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ചെ​യ്തി​രു​ന്നി​ല്ല​. പ​വ​ലി​യ​ന് സ​മീ​പ​ത്തെ​യും​ ആ​റി​ന്റെ​ പ​ല​ഭാ​ഗ​ത്തെ​യും​ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ​ ത​ക​ർ​ന്ന​ നി​ല​യി​ലാ​ണ്. കൂ​ടാ​തെ​,​ മാ​ലി​ന്യ​ങ്ങ​ളും​ നി​റ​ഞ്ഞു​. ആ​റ്റു​തീ​രം​ ന​വീ​ക​രി​ക്ക​ണ​മെ​ന്നും​ റോ​ഡ​രി​കി​ൽ​ ന​ട​പ്പാ​ത​യും​ ഇ​രി​പ്പി​ട​ങ്ങ​ളും​ നി​ർ​മ്മി​ക്ക​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ട് താ​ഴ​ത്ത​ങ്ങാ​ടി​ കോ​ട്ട​യം​ വെ​സ്റ്റ് ബോ​ട്ട് റേ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ​ മ​ന്ത്രി​ റോ​ഷി​ അ​ഗ​സ്റ്റി​ന് നി​വേ​ദ​നം​ ന​ൽ​കി​യി​രു​ന്നു​. ​ഇ​റി​ഗേ​ഷ​ൻ​ വ​കു​പ്പി​ൽ​ നി​ന്ന് 5​0​ ല​ക്ഷം​ രൂ​പ​ അ​നു​വ​ദി​ച്ചു​. ഇ​ത​നു​സ​രി​ച്ച്,​ ആ​ദ്യ​ഘ​ട്ട​ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ഭാ​ഗ​മാ​യി​ ആ​റ്റു​തീ​ര​ത്തി​ന്റെ​ ത​ക​ർ​ന്ന​ സം​ര​ക്ഷ​ണ​ ഭി​ത്തി​ക​ൾ​ പു​ന​ർ​നി​ർ​മ്മി​ക്കും​. പി​ന്നീ​ട് മ​റ്റ് ന​വീ​ക​ര​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം​.