ലോ​ക്‌​സ​ഭ​ തി​ര​ഞ്ഞെ​ടു​പ്പ് , ഭ​വ​ന​ സ​ന്ദ​ർ​ശ​നം​ ശ​ക്ത​മാ​ക്കി​ സി​ പി​ എ​മ്മും, ബി​ ജെ​ പി​യും​.

Sunday 15 January 2023 12:39 AM IST

​കോ​ട്ട​യം​ .​ ലോ​ക്‌​സ​ഭ​ തി​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ വ​ർ​ഷ​ത്തി​ലേ​റെ​യു​ണ്ടെ​ങ്കി​ലും​ ​സ​ർ​ക്കാ​രി​ന്റെ​ നേ​ട്ടം​ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ വീ​ടു​ക​യ​റ്റ​ പ്ര​ചാ​ര​ണ​വു​മാ​യി​ സി​ പി​​ എ​മ്മും​,​​ ബി​ ജെ​ പി​യും​ മു​ന്നി​ലെ​ത്തി​. കോ​ൺ​ഗ്ര​സാ​ക​ട്ടെ​ വീ​ടു​ക​യ​റ്റ​ ആ​ലോ​ച​ന​ ​പോ​ലു​മാ​കാ​തെ​ ശ​ശി​ത​രൂ​ർ​ ഇ​ള​ക്കി​വി​ട്ട​ വി​വാ​ദ​ത്തി​ൽ​ കു​ടു​ങ്ങി​ ​കി​ട​ക്കു​ക​യാ​ണ്. സി​ പി​ എം​ സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​ എം​ വി​ ഗോ​വി​ന്ദ​ൻ​ ത​യ്യാ​റാ​ക്കി​യ​ ല​ഘു​ലേ​ഖ​യു​മാ​യാ​ണ് മ​ന്ത്രി​ വി​ എ​ൻ​ വാ​സ​വ​ൻ​ അ​ട​ക്കം​ പാ​ർ​ട്ടി​ സെ​ക്ര​ട്ടേ​റി​യ​റ്റ്,​​ സം​സ്ഥാ​ന​ ക​മ്മി​റ്റി​ അം​ഗ​ങ്ങ​ൾ​ മു​ത​ൽ​ ബ്രാ​ഞ്ച് ,​ഗ്രൂ​പ്പ് ക​മ്മി​റ്റി​ അം​ഗ​ങ്ങ​ൾ​ വ​രെ​യു​ള്ള​ നേ​താ​ക്ക​ൾ​ ഓ​രോ​ വീ​ടും​ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ​നേ​ട്ട​ങ്ങ​ൾ​ വി​വ​രി​ക്കു​ന്ന​തി​നൊ​പ്പം​ ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ചു​ള്ള​ ​അ​ഭി​പ്രാ​യ​ ശേ​ഖ​ര​ണ​വും​ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​വും​ ന​ൽ​കു​ന്നു​. ബി​.ജെ​.പി​ നേ​താ​ക്ക​ൾ​ കേ​ന്ദ്ര​ സ​ർ​ക്കാ​രി​ന്റെ​ നേ​ട്ട​ങ്ങ​ൾ​ വി​വ​രി​ച്ചു​ള്ള​ ​ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന് പു​റ​മേ​ മു​പ്പ​ത് സെ​ക്ക​ന്റ് ദൈ​ർ​ഘ്യ​മു​ള്ള​ വീ​ഡി​യോ​യും​ ​എ​ടു​ത്ത് ബി​.ജെ​.പി​യു​ടെ​ ഗ്രൂ​പ്പി​ൽ​ പോ​സ്റ്റ് ചെ​യ്യ​ണം​. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ പ​ദ്ധ​തി​ വ​ഴി​ കു​ടും​ബ​നാ​ഥ​ന് കി​ട്ടി​യ​ നേ​ട്ട​ങ്ങ​ൾ​ പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​ക്ക് ന​ന്ദി​ പ​റ​യു​ന്ന​ (​താ​ങ്ക്സ് മോ​ദി​)​ ഹാ​ഷ് ടാ​ഗ് വീ​ഡി​യോ​യാ​ണ് ​എ​ടു​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്ത് ത​ലം​ മു​ത​ലു​ള്ള​ നേ​താ​ക്ക​ൾ​ ഒ​രു​ ദി​വ​സം​ പ​ത്ത് വീ​ട് ​ക​യ​റ​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം​. ജ​നു​വ​രി​ 1​2​ ന് തു​ട​ങ്ങി​യ​ ഗൃ​ഹ​സ​ന്ദ​ർ​ശ​നം​ 3​1​ വ​രെ​ ​തു​ട​രും​. സി​ പി​ എം​ ,​ബി​ ജെ​ പി​ നേ​താ​ക്ക​ൾ​ വീ​ടു​ ക​യ​റ്റ​വു​മാ​യി​ മു​ന്നേ​റു​മ്പോ​ൾ​ ​കോ​ൺ​ഗ്ര​സാ​ക​ട്ടെ​ ഇ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ട് പോ​ലു​മി​ല്ല​. ശ​ശി​ത​രൂ​ർ​ ​കോ​ട്ട​യ​ത്ത് വ​ന്ന് പോ​യ​തും​ പ്ര​തി​പ​ക്ഷ​ നേ​താ​വ് വി​ ഡി​ സ​തീ​ശ​നെ​തി​രെ​ പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ഐ​ എ​ൻ​ ടി​ യു​ സി​ നേ​താ​വ് പി​ പി​ തോ​മ​സി​ന് സ്വീ​ക​ണം​ ന​ൽ​കു​ന്ന​ ​വി​വാ​ദ​ത്തി​ലും​ പെ​ട്ട് കി​ട​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.