മകൾ അഭിറേനയെ ആദ്യമായി പരിചയപ്പെടുത്തി രേഖ
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് നായികയാണ് രേഖ. റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് രേഖ മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോൾ മകൾ അഭിറേന എന്ന അഭിയെ തന്റെ യുട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് രേഖ.ഇതാദ്യമായാണ് രേഖ മകളെ പരിചയപ്പെടുത്തുന്നത്. അഭി യു.എസിലാണ് ജോലി ചെയ്യുന്നത്. രേഖയെ കാണാൻ ചെന്നൈയിലെ വീട്ടിൽ അഭി എത്തിയിട്ടുണ്ട്. സിനിമയിലേക്ക് വരാൻ താത്പര്യമില്ല. ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അഭിയുടെ തീരുമാനം.മകൾ വിദേശത്തേക്ക് പോയപ്പോൾ താൻ ഒരുപാട് മിസ് ചെയ്തു. എപ്പോൾ വിളിച്ചാലും ബിസി ആയിരിക്കും.അങ്ങനെയാണ് യുട്യൂബ് ചാനൽ ആരംഭിച്ചത് -രേഖ പറഞ്ഞു .ഭർത്താവ് ഹാരിസിന്റെ വിവിരങ്ങളും രേഖ പങ്കുവയ്ക്കുന്നുണ്ട് അന്യൻ കഥാപാത്രത്തെപ്പോലെയാണ് ഭർത്താവ്.പകൽ ഒരു സ്വഭാവം രാത്രിയിൽ മറ്റൊന്ന്.ബിസിനസ് മൈൻഡാണ് എപ്പോഴും. രേഖയുടെയും ഹാരിസിന്റെയും ഏക മകളാണ് അഭി.മലയാളത്തിൽ അമ്മ വേഷത്തിൽ തിളങ്ങുകയാണ് രേഖ.